Kappa Upma Recipe : How to make kappa upma in home. malayalam recipes.
Tapioca Upma | Kappa Upma Recipe
ചേരുവകൾ
കപ്പ ഒരു കിലോ (തൊലി കളഞ്ഞു കഴുകി വൃത്തിയാക്കി കഷ്ണം ആക്കിയത് വേവിക്കുക ), സവാള 2എണ്ണം(അരിഞ്ഞത് ), പച്ചമുളക് 3എണ്ണം, വെളുത്തുള്ളി (3അല്ലി ) മുളക്പൊടി, മഞ്ഞൾപൊടി, ഉപ്പ്, കറിവേപ്പില, കടുക്, വെളിച്ചെണ്ണ.
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക (പാകത്തിന് ) എണ്ണ ചൂടായി വരുമ്പോൾ കടുക് ഇട്ടുകൊടുക്കുക കടുക് മൂക്കുമ്പോൾ നേരത്തെ അരിഞ്ഞു വെച്ചിരിക്കുന്ന സവാള പച്ചമുളക് എന്നിവ ചേർത്ത് ഇളക്കുക.
ഇവ ചെറുതായി മൂത്തുവരുമ്പോൾ വെളുത്തുള്ളി ഉപ്പ് കറിവേപ്പില എന്നിവ ചേർക്കാം തീ കുറച്ചു വെച്ച് എല്ലാം നന്നയി വഴറ്റുക.
എന്നിട്ട് ഇതിലേക്ക് മുളക്പൊടി, മഞ്ഞൾപൊടി എന്നിവ പാകത്തിന് ചേർത്ത് കൊടുത്തു നന്നായി യോജിപ്പിക്കുക ഈ മസാല മൂത്തു കഴിഞ്ഞു അതിലേക്കു വേവിച്ചു വെച്ചിരിക്കുന്ന കപ്പയും ചേർത്ത് ഇളക്കുക.
കപ്പ ഉപ്പുമാവ് തയാർ. ചൂടോടെ കഴിക്കുന്നത് നന്നായിരിക്കും.